തോരായിക്കടവ് പാലം

 

കോഴിക്കോട് ജില്ലയിലെ അത്തോളി ഗ്രാമപഞ്ചായത്തിനെയും ചേമഞ്ചേരി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതിനായി നിർമിക്കുന്ന പ്രധാനപ്പെട്ട പാലമാണ് തോരായിക്കടവ് പാലം. കൊയിലാണ്ടി, ബാലുശ്ശേരി പ്രദേശങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ജനങ്ങളുടെ ഗതാഗതം സുഗമമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഏകദേശം 24 കോടി രൂപ ചെലവിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് പാലത്തിന്റെ നിർമാണപദ്ധതി നടപ്പാക്കുന്നത്. 

 Thoraikadavu Bridge