സ്ഥാപന ഘടന
അത്തോളി ഗ്രാമപഞ്ചായത്ത്
01 · ജനപ്രതിനിധികൾ — ഭരണസമിതി
പഞ്ചായത്ത് പ്രസിഡണ്ട്
പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു.
വൈസ് പ്രസിഡണ്ട്
പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുന്നു. ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും ഏകോപനം നടത്തുകയും ചെയ്യുന്നു.
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
പഞ്ചായത്തിന്റെ ധനകാര്യ ആസൂത്രണം, വരുമാനം, ചെലവ്, സാമ്പത്തിക കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഭൗതിക വികസനം, പഞ്ചായത്തിന്റെ വികസന പദ്ധതികൾ, വിവിധ വികസന പ്രവർത്തനങ്ങളുടെ ആസൂത്രണവും നിർവഹണവും ഏകോപിപ്പിക്കുന്നു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
സാമൂഹിക ക്ഷേമം, പെൻഷൻ പദ്ധതികൾ, പിന്നാക്ക വിഭാഗ വികസനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ആരോഗ്യം, പൊതുവിദ്യാഭ്യാസം, ശുചിത്വ പരിപാലനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വാർഡ് മെമ്പർമാർ
വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ, ഗ്രാമസഭകളുടെ ഏകോപനം, ജനങ്ങളുടെ ആവശ്യങ്ങൾ ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നു.
02 · ഔദ്യോഗിക നിർവ്വഹണ വിഭാഗം
പഞ്ചായത്ത് സെക്രട്ടറി
പഞ്ചായത്തിന്റെ മുഖ്യ നിർവ്വഹണ ഉദ്യോഗസ്ഥനും സ്ഥാപന മേധാവിയുമാണ്. ഭരണപരമായ നടപടികൾ, സർക്കാർ നിർദ്ദേശങ്ങളുടെ നടപ്പാക്കൽ, പഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങളുടെ നിർവ്വഹണം എന്നിവ ഏകോപിപ്പിക്കുന്നു.
അസിസ്റ്റന്റ് സെക്രട്ടറി
സെക്രട്ടറിയെ സഹായിക്കുകയും ഭരണപരമായ ചുമതലകൾ നിർവഹിക്കുകയും ചെയ്യുന്നു. കുടുംബശ്രീയുടെ മെമ്പർ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവർത്തിക്കുന്നു. പട്ടികജാതി വികസന പദ്ധതികളുടെ നിർവഹണ ചുമതലകളും വഹിക്കുന്നു.
ഹെഡ് ക്ലര്ക്ക്
ഓഫീസ് ഭരണ മേൽനോട്ടം, ഫയൽ നിയന്ത്രണം, ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും നിയന്ത്രണവും നൽകുന്നു.
അക്കൗണ്ടന്റ്
ധനവിനിയോഗവും കണക്കുകളും സൂക്ഷിക്കൽ, ബജറ്റ്, നികുതി, ധനകാര്യ രേഖകൾ എന്നിവ ക്രമീകരിക്കുന്നു.
ഹെൽത്ത് ഇൻസ്പെക്ടർ
പൊതുജനാരോഗ്യം, ശുചിത്വം, ലൈസൻസുകൾ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.
സീനിയർ ക്ലർക്ക്
ഫയൽ കൈകാര്യം ചെയ്യൽ, അപേക്ഷകൾ പരിശോധിക്കൽ, വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, പ്രധാന ഫയലുകളുടെ പരിശോധനയും തുടർനടപടികളും നിയന്ത്രിക്കൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നു.
ക്ലർക്ക്
ഫയൽ കൈകാര്യം ചെയ്യൽ, അപേക്ഷകൾ പരിശോധിക്കൽ, നികുതി പിരിവ് അപേക്ഷകൾ, ഓഫീസ് രജിസ്റ്ററുകൾ എന്നിവ നിയന്ത്രിക്കുന്നു. വാർഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവർത്തനങ്ങളും നിർവഹിക്കുന്നു.
ടെക്നിക്കൽ അസിസ്റ്റന്റ്
പഞ്ചായത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായവും ഏകോപനവും നൽകുന്നു.
പ്രോജക്ട് അസിസ്റ്റന്റ്
കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതവുമായി ബന്ധപ്പെട്ട പദ്ധതികളുടെ സഹായവും ഏകോപനവും നിർവഹിക്കുന്നു.
ഓഫീസ് അറ്റന്റന്റ്
ഓഫീസ് പ്രവർത്തന സഹായവും പൊതുവായ ഓഫീസ് സഹായ പ്രവർത്തനങ്ങൾക്ക് പിന്തുണയും നൽകുന്നു.
ഡ്രൈവർ
പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനങ്ങളുടെ ചുമതലയും അനുബന്ധ സേവനങ്ങളും നിർവഹിക്കുന്നു.
ഫുൾ ടൈം / പാർട്ട് ടൈം സ്വീപ്പർ
ഓഫീസ് ശുചിത്വ പരിപാലനവും പൊതുസ്ഥല ശുചിത്വ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും നൽകുന്നു.
സാക്ഷരത പ്രേരക്മാർ
തുടർവിദ്യാഭ്യാസവും സാക്ഷരതാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗം
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിർവ്വഹണവും അനുബന്ധ പ്രവർത്തനങ്ങളുടെ ഏകോപനവും നടത്തുന്നു.
03 · ഘടക സ്ഥാപനങ്ങൾ
അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം
പൊതുമരാമത്ത്, തദ്ദേശീയ നിർമ്മാണ പ്രവർത്തനങ്ങൾ.
കൃഷി ഭവൻ
കർഷക സേവനങ്ങൾ, സബ്സിഡികൾ, കാർഷിക വികസനം.
കുടുംബാരോഗ്യ കേന്ദ്രം
പ്രാഥമിക ആരോഗ്യ സേവനങ്ങൾ, ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്കരണം.
ആയുർവേദ ഡിസ്പെൻസറി
ആയുർവേദ ചികിത്സയും ആരോഗ്യ സേവനങ്ങളും.
ഹോമിയോ ഡിസ്പെൻസറി
ഹോമിയോപ്പതി ചികിത്സയും അനുബന്ധ ആരോഗ്യ സേവനങ്ങളും.
വെറ്റിനറി ഡിസ്പെൻസറി
മൃഗസംരക്ഷണം, മൃഗാരോഗ്യം, ക്ഷീരവികസന സഹായങ്ങൾ.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ കാര്യാലയം
ദാരിദ്ര്യ ലഘൂകരണം, ഗ്രാമീണ വികസനം, വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഏകോപനം.
ഗവൺമെന്റ് യു.പി. സ്കൂൾ
പ്രാഥമിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ.
ഐ.സി.ഡി.എസ്. സൂപ്പർവൈസറുടെ കാര്യാലയം
സാമൂഹ്യക്ഷേമം, സുരക്ഷിതത്വം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവർത്തനങ്ങൾ.
ഡയറി ഫാം
ക്ഷീരവികസനം.
മത്സ്യഭവൻ
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങളും വികസന പ്രവർത്തനങ്ങളും.
04 · സ്ഥാപന ഘടന — ഒറ്റനോട്ടത്തിൽ
ഭരണസമിതി
പ്രസിഡണ്ട് · വൈസ് പ്രസിഡണ്ട് · സ്റ്റാന്റിംഗ് കമ്മിറ്റികൾ · വാർഡ് മെമ്പർമാർ
നിർവ്വഹണ വിഭാഗം
സെക്രട്ടറി · ഉദ്യോഗസ്ഥർ · ജീവനക്കാർ · വിവിധ ഓഫീസ് വിഭാഗങ്ങൾ
ഘടക സ്ഥാപനങ്ങൾ
ആരോഗ്യം · കൃഷി · മൃഗസംരക്ഷണം · വിദ്യാഭ്യാസം · സാമൂഹ്യക്ഷേമം