കേരളത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സ്ഥാപനങ്ങളുടെ NABH അംഗീകാരം ലഭിച്ചു
കേരളത്തിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളുടെക്വാളിറ്റി അക്രെഡിറ്റേഷന്റെ പ്രവർത്തനങ്ങളുടെഭാഗമായി ഭാരതീയ ചികിത്സാവകുപ്പിലെയുംഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട 100 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് കൂടി NABH എൻട്രി ലെവൽ അംഗീകാരം ലഭ്യമായിരിക്കുകയാണ്.
നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ കേരളത്തിലെ മൊത്തം 700 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും NABH നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളെ പല ഘട്ടങ്ങളായി വിഭജിക്കുകയും ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 150 സ്ഥാപനങ്ങൾ 2023 ഡിസംബറിൽ NABH എൻട്രി ലെവൽ അംഗീകാരം കൈവരിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 100 സ്ഥാപനങ്ങൾക്കു കൂടി NABH എൻട്രി ലെവൽ അംഗീകാരം ലഭ്യമായിരിക്കുകയാണ്