ഇത് നിർമ്മാണത്തിലുള്ള ഒരു വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം പൂർണ്ണമല്ല. താമസിയാതെ ഇത് പൂർണ്ണമാകുന്നതാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു

ശ്രീ എം ജയകൃഷ്ണന്‍ മാസ്റ്റര്‍‍

പ്രസിഡൻ്റ്

ശ്രീമതി.ഗീത മപ്പുറത്ത്

വൈസ് പ്രസി‍ഡണ്ട് &ചെയര്‍പേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. അനില്‍ മാസ്റ്റർ

ചെയർമാൻ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി .തഫാന റിജാഷ്

ചെയര്‍പേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ .അനില്‍ കുമാര്‍ എടവലത്ത്

ചെയർമാൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. അനില്‍ കുമാര്‍ ടി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കില്‍, ബാലുശ്ശേരി ബ്ളോക്കിലാണ് അത്തോളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അത്തോളി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന അത്തോളി ഗ്രാമപഞ്ചായത്തിനു 21.06 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഉള്ളിയേരി, ബാലുശ്ശേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നന്മണ്ട, ബാലുശ്ശേരി, തലക്കുളത്തൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് തലക്കുളത്തൂര്‍, ചേമഞ്ചരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോരപ്പുഴയും, ഉള്ളിയേരി, ചേമഞ്ചരി, ചേങ്ങോട്ടുകാവ് പഞ്ചായത്തുകളുമാണ്.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം സമൃദ്ധമായ പൌരാണിക ചരിത്ര സംഭവങ്ങളിലും, ഐതിഹ്യ കഥകളിലും അത്തോളിയുടെ ചരിത്രത്തിന്റെ വേരുകള്‍ ആണ്ടുകിടക്കുന്നു. വടക്കന്‍ പാട്ടുകളിലെവിടെയോ തച്ചോളി ഒതേനന്റെ ഒളിസങ്കേതങ്ങളിലൊന്നായി അത്തോളി സൂചിപ്പിക്കപ്പെടുന്നുണ്ട്. പരശുരാമന്റെ ഐതിഹ്യത്തിലെ നൂറ്റെട്ടു ക്ഷേത്രങ്ങളിലൊന്ന് അത്തോളിയിലാണെന്നു പറയപ്പെടുന്നു. 2000 വര്‍ഷങ്ങളോളം പഴക്കമുള്ള മഹാശിലായുഗത്തിന്റെ ഭാഗമായിരുന്ന കൊടക്കല്ലുകളും കല്ലറകളും ഈ പ്രദേശത്തിന്റെ പൌരാണിക സംസ്ക്കാര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഈ പ്രദേശത്തും എത്തിയിരുന്നതായി ചരിത്രസൂചനകളുണ്ട്. സവര്‍ണ്ണ-ജന്മി നാടുവാഴിത്ത സമ്പ്രദായം ഈ പ്രദേശത്ത് ശക്തമാകുന്നത് വെള്ളക്കാരുടെ വരവോടു കൂടിയാണ്. തലശ്ശേരിയില്‍ നിന്നും കച്ചവടാവശ്യത്തിനുവേണ്ടി ഇവിടേക്കു കുടിയേറിയ കേയിമാര്‍ പഴയ ഭൂവുടമകളില്‍ നിന്ന് ഭൂമി സമ്പാദിച്ച് ജന്മിമാരായവരില്‍ പ്രമുഖരാണ്....

കൂടുതൽ വായിക്കുക