ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം സമൃദ്ധമായ പൌരാണിക ചരിത്ര സംഭവങ്ങളിലും, ഐതിഹ്യ കഥകളിലും അത്തോളിയുടെ ചരിത്രത്തിന്റെ വേരുകള്‍ ആണ്ടുകിടക്കുന്നു. വടക്കന്‍ പാട്ടുകളിലെവിടെയോ തച്ചോളി ഒതേനന്റെ ഒളിസങ്കേതങ്ങളിലൊന്നായി അത്തോളി സൂചിപ്പിക്കപ്പെടുന്നുണ്ട്. പരശുരാമന്റെ ഐതിഹ്യത്തിലെ നൂറ്റെട്ടു ക്ഷേത്രങ്ങളിലൊന്ന് അത്തോളിയിലാണെന്നു പറയപ്പെടുന്നു. 2000 വര്‍ഷങ്ങളോളം പഴക്കമുള്ള മഹാശിലായുഗത്തിന്റെ ഭാഗമായിരുന്ന കൊടക്കല്ലുകളും കല്ലറകളും ഈ പ്രദേശത്തിന്റെ പൌരാണിക സംസ്ക്കാര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഈ പ്രദേശത്തും എത്തിയിരുന്നതായി ചരിത്രസൂചനകളുണ്ട്. സവര്‍ണ്ണ-ജന്മി നാടുവാഴിത്ത സമ്പ്രദായം ഈ പ്രദേശത്ത് ശക്തമാകുന്നത് വെള്ളക്കാരുടെ വരവോടു കൂടിയാണ്. തലശ്ശേരിയില്‍ നിന്നും കച്ചവടാവശ്യത്തിനുവേണ്ടി ഇവിടേക്കു കുടിയേറിയ കേയിമാര് പഴയ ഭൂവുടമകളില്‍ നിന്ന് ഭൂമി സമ്പാദിച്ച് ജന്മിമാരായവരില് പ്രമുഖരാണ്. ദ്രാവിഡ-ഗോത്ര...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 3, 2026
VB-GRAM(G) സ്പെഷല്‍ ഗ്രാമസഭ ചേര്‍ന്നു
വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാര്‍ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)( VB-GRAM(G))പദ്ധതിയിൽ വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) രൂപീകരണത്തിനായി 2 പ്രത്യേക ഗ്രാമസഭായോഗം 02-10-2026-ന് 10.30 മണിക്ക് അത്തോളി ഗ്രാമപഞ്ചായത്ത് ഹാളിൽ ശ്രീ. ജയകൃഷ്ണൻ മാസ്റ്റർ (ബഹു. പ്രസിഡണ്ട്) അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ 71 പേർ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഓപ്പറേഷൻ തൂഫാൻ – അത്തോളി ഗ്രാമപഞ്ചായത്ത്
September 30, 2026